മലയാളം കമ്പ്യൂട്ടര്‍ പഠനം
അറിവ് പകര്‍ന്നു നല്‍കാനുള്ള ഒന്നാണ് ഞാനൊരു അധിക പ്രസംഗം കാണിക്കാന്‍ തീരുമാനിച്ചു. മലയാളത്തില്‍ കമ്പ്യൂട്ടര്‍ നാലുപേരെ എങ്കിലും പഠിപ്പിക്കാന്‍ ഒരു ബ്ലോഗ് തുടങ്ങിയേക്കാം എന്നങ്ങു കരുതി. മലയാളത്തില്‍ അത്തരത്തില്‍ ഒന്ന് ഞാന്‍ നോക്കിയിട്ട് അധികമൊന്നും കണ്ടില്ല. അതുകൊണ്ടാണ് ഈ അവിവേകം, തെറ്റും കുറവുകളും ഉണ്ടെങ്കില്‍ അറിയാവുന്നവരും കൂടെക്കൂടണെ. ഇന്ന് ഞാനിതിന്റെ ഉദ്ഘാടനം വച്ചിരിക്കുകയാണ്, എല്ലാരും വരിക ഇത് ആവശ്യമില്ലാത്ത ഒന്നാണെങ്കില്‍ ഇന്ന് തന്നെ പറയുക. ഉദ്ഘാടനവും സമാപനവും ഒരുമിച്ചു നടത്തുന്നതായിരിക്കും IT പുലികള്‍ ക്ഷമിക്കുക, ഞാന്‍ ഇതിലൊരു പുലിയോന്നുമല്ല അതുകൊണ്ട് നിങ്ങളും കൂടി സഹകരിക്കുക സഹകരണം കൂടുതലാകുമ്പോള്‍ പരിപാടി ഗംഭീരമാകും